വ​ഞ്ചി​യം വ​ന മേ​ഖ​ല​യി​ൽ റെ​യ്ഡ്; 200 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Tuesday, September 10, 2019 1:25 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ഞ്ചി​യം വ​ന​മേ​ഖ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​രാ​യ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​ക്കി​വ​ച്ച 200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.
ഓ​ണം സ്പ​ഷ​ൽ ഡ്രൈ​വ് ഓ​പ്പ​റേ​ഷ​ൻ വി​ശു​ദ്ധി​യു​ടെ ഭാ​ഗ​മാ​യി റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​സി. വാ​സു​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് ക​മ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.
മ​ല​മു​ക​ളി​ൽ ഷെ​ഡ് കെ​ട്ടി സ്ഥാ​പി​ച്ച വാ​റ്റു കേ​ന്ദ്ര​വും ത​ക​ർ​ത്തു. വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. പ്ര​മോ​ദ്, എം.​വി. അ​ഷ്റ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ‌ അ​ഖി​ൽ ജോ​സ്, ശ്രീ​കാ​ന്ത്, എം.​വി. സു​ജേ​ഷ്, ഡ്രൈ​വ​ർ കേ​ശ​വ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.