വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Tuesday, September 10, 2019 10:03 PM IST
ത​ളി​പ്പ​റ​മ്പ്: സ്കൂ​ട്ട​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് പൂ​മം​ഗ​ല​ത്തെ ച​വ​ന​പ്പു​ഴ വീ​ട്ടി​ൽ രേ​ഖ (46) യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് പു​ല​ർ​ച്ചെ 4.30 ന് ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ രേ​ഖ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മിം​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. 26 വ​ർ​ഷ​മാ​യി ത​ളി​പ്പ​റ​മ്പ് സോ​ണി ഇ​ല​ക്‌​ട്രി​ക്ക​ൽ​സി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു രേ​ഖ. പൂ​മം​ഗ​ല​ത്തെ ആ​ല​യാ​ട് വീ​ട്ടി​ൽ നാ​രാ​യ​ണ മാ​രാ​ർ-​പ​രേ​ത​യാ​യ പ​ദ്മി​നി മാ​ര​സ്യാ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ത, സു​ധ, ര​ജി​ത. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പൂ​മം​ഗ​ലം മാ​രാ​ർ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ.