റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്നു
Wednesday, September 11, 2019 1:14 AM IST
ഇ​രി​ട്ടി: പേ​രാ​വൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ല്‍ പ​യ​ഞ്ചേ​രി​മു​ക്ക് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ റ​വ​ന്യു വി​ഭാ​ഗം ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സ​ർ​വേ ന​ട​ത്തി പാ​യ​ഞ്ചേ​രി മു​ത​ല്‍ എ​സ്ബി​ഐ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഒ​രു മീ​റ്റ​ര്‍ വ​രെ റ​വ​ന്യു ഭൂ​മി കൈ​യേ​റി​യ​താ​യി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി.

റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള കൈ​യേ​റ്റം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. കൈ​യേ​റി​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ സ​ർ​വേക്ക​ല്ല് സ്ഥാ​പി​ക്കും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന സ്ഥ​ലം ഓ​വു​ചാ​ല്‍ നി​ർ​മാ​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​രി​ട്ടി ടൗ​ണ്‍ റോ​ഡ് വി​ക​സ​ന​മാ​തൃ​ക​യി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കി കൂ​ടു​ത​ല്‍ വീ​തി​യി​ലും ആ​ഴ​ത്തി​ലു​മുള്ള ഓ​വു​ചാ​ലു​ക​ള്‍ നി​ര്‍​മി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കും. റോ​ഡി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു വി​ടു​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ക​ര്‍​ശ​ന​മാ​യി ത​ട​യും. വെ​ള്ള​ക്കെ​ട്ട് മേ​ഖ​ല​യി​ലെ റോ​ഡും ക​ലു​ങ്കും ഉ​യ​ര്‍​ത്തി ന​വീ​ക​രി​ക്കാ​നു​ള്ള വി​പു​ല പ​ദ്ധ​തി ത​യാ​റാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​വു​ചാ​ലു​ക​ള്‍ മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. മ​ഴ ക​ന​ത്താ​ൽ ഇ​വി​ടെ വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​യി നി​ര​വ​ധി ത​വ​ണ​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി​യ​ത്. കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചാ​ല്‍​ത​ന്നെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് വ​ലി​യ​മാ​റ്റം വ​രും.