ഡി​സി​സി​യു​ടെ ഗാ​ന്ധി സ്മൃ​തി യാ​ത്ര: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, October 7, 2019 1:30 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ഹാ​ത്മ​ജി​യു​ടെ നൂ​റ്റ​മ്പ​താം ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി13​ന് ഗാ​ന്ധി സ്മൃ​തി പ​ദ​യാ​ത്ര​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഡി​സി​സി ട്ര​ഷ​റ​ർ കെ.​വി രാ​മ​ച​ന്ദ്ര​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യാ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
പ​യ്യ​ന്നൂ​രി​ലെ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ ആ​ശ്ര​മ​ത്തി​ലെ ഗാ​ന്ധി​മാ​വി​ൻ ചു​വ​ട്ടി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഡി​സി​സി​പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി നേ​തൃ​ത്വം ന​ല്കു​ന്ന ഗാ​ന്ധി സ്മൃ​തി പ​ദ​യാ​ത്ര​പ​യ്യ​ന്നൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​യ്യ​ന്നൂ​ർ കോ​ൺ​ഗ്ര​സ് മ​ന്ദി​ര​ത്തി​ൽ വ​ച്ച് ന​ട​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എം.​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എം.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി.​രാ​മ​ച​ന്ദ്ര​ൻ, വി.​എ​ൻ.​എ​രി​പു​രം, എം.​കെ.​രാ​ജ​ൻ,ടി.​ജ​നാ​ർ​ദ്ദ​ന​ൻ, കെ.​ബ്രി​ജേ​ഷ് കു​മാ​ർ, റ​ഷീ​ദ് ക​വ്വാ​യി,ര​ജ​നി ര​മാ​ന​ന്ദ്, ഡി.​കെ.​ഗോ​പി​നാ​ഥ്, അ​ത്താ​യി പ​ത്മി​നി പി.​കെ.​ശ്യാ​മ​ള, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.