ത​ല​സീ​മി​യ നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ൽ കു​ഞ്ഞു​ങ്ങ​ളി​ലേ​ക്കു പ​ക​രു​ന്ന​ത് ത​ട​യാം
Monday, October 7, 2019 1:30 AM IST
ത​ല​ശേ​രി: പാ​ര​മ്പ​ര്യ​ജ​നി​ത​ക രോ​ഗ​മാ​യ ത​ല​സീ​മി​യ നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ൽ കു​ഞ്ഞു​ങ്ങ​ളി​ലേ​ക്ക്‌ പ​ക​രാ​തെ ത​ട​യാ​നാ​വു​മെ​ന്ന്‌ ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ്‌ പീ​ഡി​യാ​ട്രി​ക്‌​സി​ന്‍റെ പീ​ഡി​യാ​ട്രി​ക്‌​സ്‌ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ശി​ല്പ​ശാ​ല. ഇ​തു സം​ബ​ന്ധി​ച്ച് ഡോ. ​ധ​ന്യ​ല​ക്ഷ്‌​മി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. ര​ക്ഷി​താ​ക്ക​ളു​ടെ ര​ക്തം ശാ​സ്‌​ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ ത​ല​സീ​മി​യ രോ​ഗം കു​ട്ടി​ക​ളി​ലേ​ക്ക്‌ പാ​ര​മ്പ​ര്യ​മാ​യി വ​രു​മോ​യെ​ന്ന്‌ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ഇ​ത്‌ ക​ണ്ടെ​ത്താ​നു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഏ​റെ​യു​ണ്ട്‌. ഇ​വ പ​ര​മാ​വ​ധി ര​ക്ഷി​താ​ക്ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പ​ല​രും ഡോ​ക്ട​റി​ൽ നി​ന്നും രോ​ഗാ​വ​സ്ഥ മ​റ​ച്ചു​വ​യ്‌​ക്കു​ക​യാ​ണ് പ​തി​വ്‌. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ ഇ​വ ക​ണ്ടെ​ത്താ​നാ​കും. രാ​ജ്യ​ത്ത്‌ 3.5 മി​ല്ല്യ​ൺ ജ​ന​ങ്ങ​ൾ ത​ല​സീ​മി​യ രോ​ഗ​വാ​ഹ​ക​രാ​ണ്. കൃ​ത്യ​മാ​യി സ്‌​ക്രീ​ൻ ചെ​യ്‌​താ​ൻ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്കു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​മെ​ന്നും ധ​ന്യ​ല​ക്ഷ്‌​മി പ​റ​ഞ്ഞു.
മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന കു​ട്ടി​ക​ളി​ലെ കാ​ൻ​സ​ർ അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ്പ​ശാ​ല ജില്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ്‌ ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു.​ഡോ. എം.​കെ. സ​ന്തോ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​സി​സി ഡ​യ​റ​ക്ട​ർ ഡോ. ​സ​തീ​ശ​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​ബി.​എം. ജ​ലാ​ലു​ദ്ദീ​ൻ, ഡോ. ​വി.​ടി. അ​ജി​ത്‌​കു​മാ​ർ, ഡോ. ​ഡി. ബാ​ല​ച​ന്ദ​ർ, ഡോ. ​കെ.​പി.​എ സി​ദ്ദീ​ഖ്‌, ഡോ. ​ടി.​കെ. ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്‌​സു​മാ​ർ​ക്കു​മാ​യി ഓ​ങ്കോ​ള​ജി ഫെ​ലൊ​ഷി​പ്‌ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ൾ​ക്ക്‌ മാ​ത്ര​മാ​യി കാ​ൻ​സ​ർ ര​ജി​സ്‌​ട്രേഷൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന്‌ ഹെ​മ​റ്റോ​ള​ജി ഓ​ങ്കോ​ള​ജി വി​ഭാ​ഗം വാ​ർ​ഷി​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.