ന​ര​യ​മ്പാ​റ​യി​ൽനി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Monday, October 7, 2019 1:30 AM IST
മ​ട്ട​ന്നൂ​ർ: ന​ര​യ​മ്പാ​റ​യി​ൽനി​ന്ന് വ​ൻ​ശേ​ഖ​രം ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ന​ര​യ​മ്പാ​റ​യി​ലെ ഷം​സു​ദ്ദീ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 12000 ത്തോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്നു സൂ​ക്ഷീ​ച്ച​താ​യി മ​ട്ട​ന്നൂ​ർ സി​ഐ കെ.​രാ​ജീ​വ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ എ​സ്ഐ സി.​സി. ല​തീ​ഷ്, കെ.​കെ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ഷം​സു​ദ്ദീ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വി​റ​ക്പു​ര​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ൾ.
പ്ര​ത്യേ​ക സ്ഥ​ല​മു​ണ്ടാ​ക്കി പ​ത്ത് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ഹാ​ൻ​സ്, കൂ​ൾ ലി​പ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്കൂ​ൾ​കു​ട്ടി​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ൽ​പ​ന​യ്ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത് മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഷം​സു​ദ്ദീ​നെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്നും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും എ​സ്ഐ രാ​ജേ​ഷ് പ​റ​ഞ്ഞു.