ക​വ​ര്‍​ച്ച​യ്ക്കി​ടെ മോ​ഷ്‌​ടാ​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി; കൂ​ട്ടു​പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Wednesday, October 9, 2019 1:20 AM IST
പ​യ്യ​ന്നൂ​ര്‍: പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ പൂ​ട്ടു ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച​യ്ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ടെ മോ​ഷ്‌​ടാ​വ് പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്കം ദേ​ളി മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​ത്തെ താ​യ​ലെ​പു​ര​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ആ​ഷി​ഖാ​ണ് (31) പി​ടി​യി​ലാ​യ​ത്. വീ​ട്ടു​കാ​രെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യാ​സ​ര്‍ എ​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് തെ​ക്കു​ഭാ​ഗ​ത്തെ എ​ലി​യ​ന്‍ ഭാ​നു​മ​തി (66) യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തു​മ്പോ​ള്‍ വീ​ട് തു​റ​ന്നു​കി​ട​ക്കു​ന്ന​തും അ​ക​ത്ത് ആ​ള​ന​ക്ക​മു​ള്ള​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഒ​ച്ച​വ​ച്ച് ആ​ളെ​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ല്‍ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ആ​ഷി​ഖി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മ​മ്പ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി. കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള ഭാ​നു​മ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
കാ​സ​ര്‍​ഗോ​ഡു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​നി​ലെ​ത്തു​ന്ന ആ​ഷി​ഖും യാ​സ​റും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ള്‍ നോ​ക്കി​വ​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു. ഹി​ന്ദി​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന വീ​ടാ​ണെ​ന്നു ക​രു​തി​യാ​ണ് ഇ​വി​ടെ മോ​ഷ്‌​ടി​ക്കാ​ന്‍ ക​യ​റി​യ​തെ​ന്ന് പി​ടി​യി​ലാ​യ ആ​ഷി​ഖ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.