ബൈ​ബി​ൾ ക​ലോ​ത്സ​വം: പു​ഞ്ച​ക്കാ​ടും തൃ​ക്ക​രി​പ്പൂ​രും ജേ​താ​ക്ക​ൾ
Wednesday, October 9, 2019 1:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത​ക്ക് കീ​ഴി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി. തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റ്യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മാ​ർ​ട്ടി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് ജെ​റി, ഫാ. ​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​പീ​റ്റ​ർ ക​നീ​ഷ്, ഫാ. ​തോ​മ​സ് പ​ഴേ​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് തു​ണ്ടി​ക്ക​രോ​ട്ട്, സാ​ലി ജോ​സ​ഫ്, ജോ​ൺ ബ്രി​ട്ടോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ.​മാ​ർ​ട്ടി​ൻ മാ​ത്യു വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 13 ഇ​ട​വ​ക​ക​ളി​ലെ 300 ഓ​ളം മ​ൽ​സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന് വേ​ദി​ക​ളി​ലാ​യി 20 ൽ​പ​രം മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ നീ​ലേ​ശ്വ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്.