സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് യൂ​ത്ത് കോ​ൺ. നേ​താ​വ് മ​രി​ച്ചു
Thursday, October 17, 2019 11:18 PM IST
മു​ഴ​പ്പി​ല​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ഴ​പ്പി​ല​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം മ​ല​ക്ക്താ​ഴെ കെ.​ആ​ർ.​ഹൗ​സി​ലെ കെ.​കെ. റി​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന റി​ജേ​ഷ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മ​ത്സ്യ​വു​മാ​യി ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല​വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​മ​ധ്യേ മ​രി​ക്കു​ക​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ര​വി​ക്കു​ട്ട​ൻ-​രാ​ജ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ലി​ജി​ന.