വി​ള​ക്ക​ന്നൂ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, November 7, 2019 1:32 AM IST
വി​ള​ക്ക​ന്നൂ​ർ: വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​മു​ഖ പ്ര​ത്യക്ഷീ​ക​ര​ണ​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​ക​വും ക്രി​സ്തു​രാ​ജ തി​രു​നാ​ളും ആ​രം​ഭി​ച്ചു. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി. 15 വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ളി​ന്‍റെ ആ​ദ്യ​ദി​നം ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.15ന് ​തി​രു​മു​ഖ​ജ​പ​മാ​ല​യും 4.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും. തി​രു​മു​ഖ നൊ​വേ​ന​യും ന​ട​ക്കും. 10ന് ​രാ​വി​ലെ ഏ​ഴി​ന് പ​രി​ശു​ദ്ധ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. 11ന് ​മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി​യും 14ന് ​മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലും തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 15നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. രാ​വി​ലെ 10 മു​ത​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. 1.30ന് ​തി​രു​മു​ഖ ജ​പ​മാ​ല, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. മൂ​ന്നി​ന് കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.