സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ശാ​സ്ത്ര-സാ​ങ്കേ​തി​കമേ​ള 10 മു​ത​ൽ ക​ണ്ണൂ​രി​ൽ
Friday, November 8, 2019 1:30 AM IST
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ശാ​സ്ത്ര-സാ​ങ്കേ​തി​ക മേ​ള 10,11 തീ​യ​തി​ക​ളി​ൽ തോ​ട്ട​ട ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍ എ​ക്‌​സി​ബി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യും. 39 ഗ​വ.​ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ളിൽനിന്നും ​ഒ​ൻ​പ​ത് ഐ​എ​ച്ച്ആ​ര്‍​ഡി ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​മാ​യി ‌600 ഓ​ളം ശാ​സ്ത്ര​പ്ര​തി​ഭ​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. പ​ത്തി​ന് വൈ​കു​ന്നേ​രം ക​ണ്ണൂ​ര്‍ ഗ​വ. ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കു​ന്ന ഫാ​ഷ​ന്‍ എ​ക്‌​സോ​പോ​യും മ​റ്റു ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും. മേ​ള​യി​ലെ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള മു​ഴു​വ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളും എ​ക്‌​സി​ബി​ഷ​ന്‍ സ്റ്റാ​ളു​ക​ളി​ല്‍ അ​ണി​നി​ര​ത്തു​ക​യും മേ​ള ക​ഴി​യു​ന്ന​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യും. 11 ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ.​കെ. രാ​ഗേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, വി.​പു​രു​ഷോ​ത്ത​മ​ന്‍, സാ​ബു വേ​ലാ​യു​ധ​ന്‍, കെ.​എ​ന്‍.​പ്ര​ശാ​ന്ത്, സു​ധാം​ശു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.