കു​ടി​യാ​ൻ​മ​ലയും വയത്തൂരും മ​ണി​ക്ക​ട​വും മു​ന്നി​ൽ
Friday, November 8, 2019 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ ജ​ന​റ​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 56 പോ​യി​ന്‍റു​ക​ൾ നേ​ടി കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ യു​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 54 പോ​യി​ന്‍റു​മാ​യി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ നെ​ല്ലി​ക്കു​റ്റി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്.
യു​പി വി​ഭാ​ഗ​ത്തി​ൽ 66 പോ​യി​ന്‍റ് നേ​ടി വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ ഒ​ന്നാം​സ്ഥാ​ന​ത്തും 59 പോ​യി​ന്‍റു നേ​ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ മ​ണി​ക്ക​ട​വ് ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 172 പോ​യി​ന്‍റു​നേ​ടി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മ​ണി​ക്ക​ട​വ് ഒ​ന്നാം​സ്ഥാ​ന​ത്തും 150 പോ​യി​ന്‍റ് നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ര​ണ്ടാം​സ്ഥാ​ന​ത്തും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 193 പോ​യി​ന്‍റു​നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ഒ​ന്നാം​സ്ഥാ​ന​ത്തും 179 പോ​യി​ന്‍റ് നേ​ടി ഗ​വ. ഹൈ​സ്കൂ​ൾ പ​ടി​യൂ​ർ ര​ണ്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.
സം​സ്കൃ​തം, അ​റ​ബി​ക് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സം​സ്കൃ​തം യു​പി വി​ഭാ​ഗ​ത്തി​ൽ 75 പോ​യി​ന്‍റു​മാ​യി ക​ല്യാ​ട് യു​പി സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 74 പോ​യി​ന്‍റു​വീ​തം നേ​ടി എ​സ്‌​വി യു​പി സ്കൂ​ൾ പ​രി​ക്ക​ളം, എ​സ്എ​ൻ യു​പി സ്കൂ​ൾ പ​ടി​യൂ​ർ എ​ന്നി​വ ര​ണ്ടാം​സ്ഥാ​നം നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 88 പോ​യി​ന്‍റ് നേ​ടി ഗ​വ. ഹൈ​സ്കൂ​ൾ പ​ടി​യൂ​ർ ചാ​ന്പ്യ​ൻ​മാ​രാ​യി. 63 പോ​യി​ന്‍റ് നേ​ടി ദേ​വ​മാ​താ ഹൈ​സ്കൂ​ൾ പൈ​സ​ക്ക​രി ര​ണ്ടാം​സ്ഥാ​നം നേ​ടി. അ​റ​ബി​ക് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 45 പോ​യി​ന്‍റു​മാ​യി എം​എ​ൽ​പി സ്കൂ​ൾ ചെ​ങ്ങ​ളാ​യി ചാ​ന്പ്യ​ൻ​മാ​രാ​യി. 41 പോ​യി​ന്‍റു​വീ​തം നേ​ടി എം​എ​ൽ​പി സ്കൂ​ൾ ശ്രീ​ക​ണ്ഠ​പു​രം, റ​ഹ്‌​മാ​നി​യ എ​ൽ​പി സ്കൂ​ൾ ഇ​രി​ക്കൂ​ർ എ​ന്നി​വ ര​ണ്ടാം​സ്ഥാ​നം നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 61 പോ​യി​ന്‍റു നേ​ടി നി​ടു​വാ​ലൂ​ർ യു​പി സ്കൂ​ൾ ചു​ഴ​ലി ചാ​ന്പ്യ​ൻ​മാ​രാ​യി. 57 പോ​യി​ന്‍റ് നേ​ടി ചെ​ങ്ങ​ളാ​യി യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 85 പോ​യി​ന്‍റ് നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ചാ​ന്പ്യ​ൻ​മാ​രാ​യി. 83 പോ​യി​ന്‍റു നേ​ടി ജി​എ​ച്ച്എ​സ്എ​സ് ഇ​രി​ക്കൂ​ർ ര​ണ്ടാം​സ്ഥാ​നം നേ​ടി.
ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.