കു​പ്പം പു​ഴ മ​ലി​ന​മാ​ക്കി​യ 12 വീ​ട്ടു​കാ​ർ​ക്കെ​തി​രേ പ​രാ​തി
Friday, November 8, 2019 1:30 AM IST
ത​ളി​പ്പ​റ​മ്പ്: കു​പ്പം പു​ഴ മ​ലി​ന​മാ​ക്കി​യ 12 വീ​ട്ടു​കാ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ പോ​ലീ​സി​ൽ പ​രാ​തി നല്കി. കു​പ്പം പു​ഴ മ​ലി​നീ​ക​രി​ക്കു​ന്ന​ത് ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ൽ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ഗ​ര​സ​ഭ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പു​ഴ​യോ​ര​ത്തെ 60 വീ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 12 വീ​ടു​ക​ളി​ലെ മ​ലി​ന​ജ​ലം പു​ഴ​യി​ൽ ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത് നി​ർ​ത്ത​ലാ​ക്കാ​ൻ വീ​ട്ടു​കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞി​ട്ടും വീ​ട്ടു​കാ​ർ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ത​ന്നെ നേ​രി​ട്ട് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ 2019 ഏ​പ്രി​ലി​ൽ കു​പ്പം പു​ഴ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ചി​ല​ർ പു​ഴ​മ​ലി​ന​മാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ഗ​ര​സ​ഭ​യോ​ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
മ​ലി​നീ​ക​ര​ണം ന​ട​ന്നി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ടി​ക​ളാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച​ത്.