ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പി​എ​സ്‌​സി നി​യ​മ​നം: ഗ്രേ​സ് മാ​ർ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി അ​പ​ല​പ​നീ​യം-വോ​യ്‌​സ് ഓ​ഫ് ഡി​സേ​ബി​ൾ​ഡ്
Friday, November 8, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വൈ​ക​ല്യ​ത്തി​ന്‍റെ തോ​തി​ന​നു​സ​രി​ച്ചു ന​ൽ​കി​യി​രു​ന്ന ഗ്രേ​സ് മാ​ർ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് വോ​യ്‌​സ് ഓ​ഫ് ഡി​സേ​ബി​ൾ​ഡ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി ഒ​രു ത​ര​ത്തി​ലും ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ൽ ഭാ​ഗി​ക വൈ​ക​ല്യ​മു​ള്ള​വ​രും പൂ​ർ​ണ വൈ​ക​ല്യ​മു​ള്ള​വ​രും ഒ​രേ മ​ത്സ​ര പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ താ​ര​ത​മ്യേ​ന വൈ​ക​ല്യം കു​റ​ഞ്ഞ വ്യ​ക്തി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. ഇ​ത്ത​ര​മൊ​രു സ്ഥി​തി​വി​ശേ​ഷം പൂ​ർ​ണ​മാ​യും വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ആ​യ​തി​നാ​ൽ ഗ്രേ​സ് മാ​ർ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വോ​യ്‌​സ് ഓ​ഫ് ഡി​സേ​ബി​ൾ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​വ​ര​ണ നി​യ​മ​ന തോ​ത് മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ നി​ന്ന് നാ​ല് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​വാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മാ​ല​ക്ക​ല്ലി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സി​ർ മ​ന​യി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ. സൂ​ര​ജ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.