ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ​യി​ൽ യു​വാ​വി​ന് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റു
Saturday, November 9, 2019 1:25 AM IST
ശ്രീ​ക​ണ്ഠ​പു​രം: ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം. ഇ​ന്ന​ലെ രാ​വി​ലെ യു​വാ​വി​ന് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റു. ഷി​മോ​ഗ ന​ഗ​റി​ലെ ഐ​പ്പ​ൻ​പ​റ​മ്പി​ൽ അ​ജേ​ഷി (30) നാ​ണു പ​രി​ക്കേ​റ്റ​ത്. തു​ട​യെ​ല്ല് ത​ക​ർ​ന്ന അ​ജേ​ഷി​നെ ത​ളി​പ്പ​റ​മ്പ് ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ ഏ​ഴോ​ടെ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ൾ വീ​ടി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്.
രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ​വ​രെ ആ​ന​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​വി​ടു​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​ടാം​ക​വ​ല​യി​ലെ ഇ​രു​പ്പു​മ​ല റോ​സ​മ്മ (63) കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ചി​രു​ന്നു.