ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തി
Sunday, November 10, 2019 1:40 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ന ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണെ​ന്ന സ​ത്യം ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​വ​രി​ക​യാ​ണെ​ന്ന് തി​ള​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ള്ളാ​കു​ളം മ​ഹ​മ്മൂ​ദ്.
ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പോ​ണാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ സ​മി​തി ജ​ന. ക​ണ്‍​വീ​ന​ര്‍ ഫാ. ​മാ​ത്യു ആ​ശാ​രി​പറ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ഷ്‌​ജോ ഒ​ഴു​ക​യി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍, ഫാ.​ജി​ല്‍​സ് പ്ലാ​വു​നി​ല്‍​ക്കും​പ​റ​മ്പി​ല്‍, ജോ​ർ​ജ് വ​ട​ക​ര, ഐ.​സി. മേ​രി, ദേ​വ​സ്യാ​ച്ച​ൻ കൂ​ന്താ​നം, സി​സ്റ്റ​ർ നോ​ബി​ൾ മേ​രി എ​ഫ്സി​സി, ജാ​ഥാ ക്യാ​പ്റ്റ​ൻ മാ​ണി പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​യ്യ​ന്നൂ​രി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്‍​ഫാം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് തോ​മ​സ് ച​ര്‍​ച്ച് വി​കാ​രി ഫാ.​ജോ​ണ്‍ മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​കെ​സി​സി ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​യാ​രം മ​ദ​ര്‍​തെ​രേ​സ ച​ര്‍​ച്ച് വി​കാ​രി ഫാ. ​മ​നു മാ​പ്പി​ള​പറ​മ്പി​ല്‍, ഡോ.​ഡൊ​മി​നി​ക് പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ണി പാ​ല​യ്ക്ക​ല്‍ ക്യാ​പ്റ്റ​നാ​യി​രു​ന്നു.
പി​ലാ​ത്ത​റ, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പൂ​വ്വം, പ​ട​പ്പേ​ങ്ങാ​ട്, ബാ​ലേ​ശു​ഗി​രി, ക​രി​മ്പം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ജാ​ഥ ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ച​ത്.