സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​ന്പ്
Thursday, November 14, 2019 1:35 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ട​യോ​ട്ട​വും സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ദേ​വ​മാ​താ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കൂ​ട്ട​യോ​ട്ടം ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം മ​നു ജോ​സ​ഫ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. കൂ​ട്ട​യോ​ട്ട​ത്തി​ൽ ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ദേ​വ​മാ​താ കോ​ള​ജ്, ദേ​വ​മാ​താ ഹൈ​സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, പ​യ്യാ​വൂ​ർ ജി​വൈ​എം താ​ര​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ട്ട​യോ​ട്ടം പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചേ​രി​ക്ക​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​യ്യാ​വൂ​ർ എ​സ്ഐ പി.​സി.​ര​മേ​ശ​ൻ, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​ടി.​സെ​ബാ​സ്റ്റ്യ​ൻ, പി.​എ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.