സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍: ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് 18 മു​ത​ല്‍
Saturday, November 16, 2019 1:34 AM IST
ക​ണ്ണൂ​ർ: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് 18 മു​ത​ല്‍ 30 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്തി​രം മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്. മ​സ്റ്റ​റിം​ഗ് തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. കി​ട​പ്പ് രോ​ഗി​ക​ളു​ടെ മ​സ്റ്റ​റിം​ഗ് അ​ക്ഷ​യ കേ​ന്ദ്രം പ്ര​തി​നി​ധി​ക​ള്‍ ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ വീ​ട്ടി​ല്‍ എ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ്. കി​ട​പ്പ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ 29ന​കം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണം. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ക്ഷേ​മ​നി​ധി കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ​ലും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഓ​ഫീ​സി​ലും ബാ​ങ്കി​ലും നി​ല​വി​ല്‍ ലൈ​ഫ്‌​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​വ​രും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​ണ്. എ​ല്ലാ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​രും മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ണം. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത​ല്ല.