ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്
Wednesday, November 20, 2019 2:11 AM IST
ത​ല​ശേ​രി: സ​ർ​ക്കാ​റി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ധ​ന​കാ​ര്യ വ​കു​പ്പ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു നി​ർ​മാ​ണ പ്ര​വൃത്തി​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ സ​സ്പെ​ന്‍റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ധ​ന​കാ​ര്യ വ​കു​പ്പ് ആ​രോ​ഗ്യ വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ആ​രോ​ഗ്യ വ​കു​പ്പ് വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ ധ​ന​കാ​ര്യ വ​കു​പ്പ് ഓ​ഡി​റ്റ് വി​ഭാ​ഗം ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു കൊ​ണ്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ടു. ഇ​തി​നി​ട​യി​ൽ പു​രാ​വ​സ്തു വ​കു​പ്പും ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ടെ​ണ്ട​ർ വി​ളി​ക്കാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വൃത്തി​ക​ളാ​ണു പു​തി​യ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്നും പി​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച​തി​ലും ക്ര​മ​ക്കേ​ടു​ള്ള​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​ൻ ഓ​ഫീ​സി​നു​ള്ളി​ലെ ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ല സം​ഘ​ട​ന​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ നീ​ക്ക​മാ​ണു നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന.