നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം നാ​ളെ
Sunday, December 8, 2019 2:48 AM IST
ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന കൈ​ത്ത​റി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (ഹാ​ൻ​വീ​വ്) ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​താ​യി നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ളാ​യി പ​രി​ശീ​ലി​പ്പി​ച്ച​വ​രു​ടെ സം​ഗ​മം നാ​ളെ രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പാ​യം, മാ​ങ്ങാ​ട്ടി​ടം, കോ​ള​യാ​ട്, ചെ​റു​പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ക​ണ്ണൂ​ർ, വി​യ്യൂ​ർ, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും നെ​യ്ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ 800 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ സാ​ധി​ച്ച​ത് ഹാ​ൻ​വീ​വി​നെ സം​ബ​ന്ധി​ച്ച് നേ​ട്ട​മാ​ണെ​ന്നും ഇ​വ​ർ​ക്ക് 83 ല​ക്ഷം കൂ​ലി​യാ​യി ന​ൽ​കി​യെ​ന്നും ഹാ​ൻ​വീ​വ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ഹ​ദേ​വ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1,02,60,000 മീ​റ്റ​ർ തു​ണി​യാ​ണ് ഇ​വ​ർ ഉ​ത്പാ​ദി​പ്പി​ച്ച​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും നെ​യ്ത്ത് പ​രി​ശീ​ല​നം ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ന്പ​നി സെ​ക്ര​ട്ട​റി പ്ര​ദീ​ഷ് നാ​യ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ ടി.​എം. ബാ​ബു​രാ​ജ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.