ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു
Friday, January 17, 2020 10:42 PM IST
വ​ള​പ​ട്ട​ണം: റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. ചെ​റു​കു​ന്ന് സ്വ​ദേ​ശി​യും വ​ർ​ഷ​ങ്ങ​ളാ​യി ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ (70) ആ​ണ് മ​രി​ച്ച​ത്. പൊ​ങ്ക​ൽ അ​വ​ധി​ക്ക് ബ​ന്ധു​ക്ക​ളെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ചി​റ​ക്ക​ൽ പ​ഴ​യ ഗേ​റ്റി​നു സ​മീ​പ​ത്ത് വ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.