പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമം: പ്ര​തി​ഷേ​ധ​ റാ​ലി​യും പ്ര​ഭാ​ഷ​ണ​വും അ​ര​വ​ഞ്ചാ​ലി​ല്‍
Saturday, January 18, 2020 1:50 AM IST
ചെ​റു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ അ​ര​വ​ഞ്ചാ​ല്‍ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് അ​ഞ്ചി​ന് പ്ര​തി​ഷേ​ധ റാ​ലി​യും പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ക്കും. സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്പ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി​ക്ക് ശേ​ഷം അ​ര​വ​ഞ്ചാ​ല്‍ ടൗ​ണി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ എ​തി​ര്‍​ദി​ശ മാ​സി​ക പ​ത്രാ​ധി​പ​ര്‍ പി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗ​ത്തി​ല്‍ അ​ര​വ​ഞ്ചാ​ല്‍ ഭ​ഗ​വ​തി​കാ​വ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വി, സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​പി.​സി. അ​ല​ക്‌​സ്, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​റു​ക​മാ​ലി​ല്‍, ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ബ്‌​ദു​ള്‍ ഖാ​ദ​ര്‍ മു​സ്‌​ലി​യാ​ര്‍ എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ര​വ​ഞ്ചാ​ല്‍ പൗ​രാ​വ​ലി​ക്കു​വേ​ണ്ടി ര​മേ​ശ​ന്‍ പൂ​ന്തോ​ട​ന്‍, എ​സ്.​എ​ല്‍.​പി. നാ​സ​ര്‍, കെ.​എം. കു​ഞ്ഞ​പ്പ​ന്‍, റ​ഷീ​ദ് ന​ങ്ങാ​ര​ത്ത്, സി. ​അ​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.