എ​ട​ച്ചൊ​വ്വ​യി​ൽ വ​യോ​ധി​ക വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, January 27, 2020 9:42 PM IST
ക​ണ്ണൂ​ർ: വ​യോ​ധി​ക​യെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​ച്ചൊ​വ്വ​യി​ലെ കു​ഞ്ഞി​വ​ള​പ്പി​ൽ ജാ​ന​കി (85) യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ തൊ​ട്ട​ടു​ത്ത അ​ങ്ക​ണ​വാ​ടി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​ണ്. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.