ഫ​ണ്ട് വി​നി​യോ​ഗം 90.11 ശ​ത​മാ​നം; ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​മ​ത്
Thursday, April 2, 2020 12:21 AM IST
ക​ണ്ണൂ​ര്‍: 2019-20 വ​ര്‍​ഷ​ത്തെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 90.11 ശ​ത​മാ​ന​മാ​ണ് ക​ണ്ണൂ​രി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗം. വി​ക​സ​ന ഫ​ണ്ടി​ല്‍ 90.45 ശ​ത​മാ​ന​മാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്. 55.82 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തി​ല്‍ നി​ന്ന് 50.49 കോ​ടി രൂ​പ വി​നി​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു.
ഇ​തി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 47.74 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തി​ല്‍ 43.75 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 88.64 ശ​ത​മാ​നം ഫ​ണ്ടും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 74.86 ശ​ത​മാ​നം ഫ​ണ്ടും ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. മെ​യിന്‍റ​ന​ന്‍​സ് ഫ​ണ്ട് വി​ഭാ​ഗ​ത്തി​ല്‍ 67.08 ശ​ത​മാ​നം ഫ​ണ്ടാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ റോ​ഡു​ക​ള്‍​ക്കാ​യി 61.62 ശ​ത​മാ​നം ഫ​ണ്ടും നോ​ണ്‍ റോ​ഡ് വി​ഭാ​ഗ​ത്തി​ല്‍ 95.53 ശ​ത​മാ​നം ഫ​ണ്ടും ചെ​ല​വ​ഴി​ക്കാ​നാ​യി. 29.17 കോ​ടി രൂ​പ​യാ​ണ് റോ​ഡു​ക​ള്‍​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. പ​ദ്ധ​തി നി​ര്‍​വ​ഹ​ണം മി​ക​ച്ച രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ഭി​ന​ന്ദി​ച്ചു.