പി​പി​ഇ കി​റ്റു​ക​ള്‍ ന​ല്‍​കി
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി സ​മാ​ഹ​രി​ച്ചു​ന​ല്‍​കി​യ പി​പി​ഇ കി​റ്റു​ക​ളും എ​ന്‍ 95 മാ​സ്‌​കു​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി. 200 പി​പി​ഇ കി​റ്റു​ക​ളും 600 എ​ന്‍ 95 മാ​സ്‌​കു​ക​ളു​മാ​ണ് കൈ​മാ​റി​യ​ത്. ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, എ​സ്പി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ര​നെ​ല്‍​ക്കൃ​ഷി
തു​ട​ങ്ങി

ചെ​മ്പേ​രി: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ര്‍​ഡി​ല്‍ പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ​യി​ല്‍ ക​ര​നെ​ല്‍​ക്കൃ​ഷി ആ​രം​ഭി​ച്ചു. വ​ലി​യ അ​രീ​ക്ക​മ​ല​യി​ലെ കൈ​ര​ളി സ്വാ​ശ്ര​യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രു​വേ​ശി കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി​ക്കി​ട​ന്ന സ്ഥ​ലം കൃ​ഷി​ക്കാ​യി ഒ​രു​ക്കി മ​ട്ട​ത്രി​വേ​ണി ഇ​ന​ത്തി​ല്‍​പ്പെ​ട്ട നെ​ല്‍​വി​ത്താ​ണ് വി​ത​ച്ച​ത്.
ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഏ​രു​വേ​ശി കൃ​ഷി ഓ​ഫീ​സ​ര്‍ വി.​എ​ന്‍. ജി​നു, പ​ഞ്ചാ​യ​ത്തം​ഗം മി​നി സു​ഭാ​ഷ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ ഹ​രീ​ന്ദ്ര​നാ​ഥ​ന്‍ എ​ന്നി​വ​രും സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.