ആ​ടാം​പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Friday, May 22, 2020 11:58 PM IST
ശ്രീ​ക​ണ്ഠ​പു​രം: ച​ന്ദ​ന​ക്കാം​പാ​റ ആ​ടാം​പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. കൃ​ഷി​യി​ട​ത്തി​ൽ മാ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ഓ​ടിര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ൾ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. ആ​ടാം​പാ​റ​യി​ലെ കൊ​ച്ചു​കൈ​പ്പ​യി​ൽ ജോ​ഷി (43), ഭാ​ര്യ മേ​ഴ്സി (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യാ​ന​യു​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം ആ​ന​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പാ​ടാം​ക​വ​ല​യി​ൽ​നി​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ​ട​ക്കം ന​ൽ​കി മ​ട​ങ്ങി.

ആ​ന​ക്കൂ​ട്ട​ത്തെ കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. ആ​ന​ക​ൾ ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽത്തന്നെ തു​ട​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ആ​റ് മാ​സം മു​മ്പ് ഇ​വി​ടു​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​റു​ക്കും​ചീ​ത്ത​യി​ൽ കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തി​യ ആ​ന പു​ളി​ക്ക​ത്ത​ട​ത്തി​ൽ ച​ന്ദ്ര​ന്‍റെ കി​ണ​റ്റി​ൽ വീ​ണി​രു​ന്നു. ര​ണ്ട് മാ​സം മു​മ്പ് ഇ​വി​ടെ കൃ​ഷി​യി​ട​ത്തി​ല​ക​പ്പെ​ട്ട കൊ​മ്പ​നാ​ന പ​രു​ക്കേ​റ്റ് ച​രി​ഞ്ഞി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല.