സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട! നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചില്ലെങ്കിൽ ഇ​ള​വു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ടി​വ​രും: കണ്ണൂർ ജി​ല്ലാ ക​ള​ക്‌​ട​ര്‍
Saturday, May 23, 2020 12:06 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ത്ത​പ​ക്ഷം അ​നു​വ​ദി​ച്ച ഇ​ള​വു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ടി​വ​രു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്.

ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണു പു​തി​യ ഉ​ത്ത​ര​വ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ്റ​മ​റ്റ ക്വാ​റ​ന്‍റൈ​നും ശ​രി​യാ​യ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നും പാ​ലി​ക്ക​ല്‍, മാ​സ്‌​ക് ധാ​ര​ണം, സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ല്‍ (ആ​റ​ടി), കൈ​ക​ഴു​ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് തു​പ്പാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ പ​ഞ്ച​ശീ​ല​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ക​ള​ക്‌​ട​ർ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

പ​ഞ്ച​ശീ​ല​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ക്ക​റ്റു​ക​ള്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍, വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ല്‍, റ​സ്റ്റോ​റ​ന്‍റ്, ഓ​ഫീ​സു​ക​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, മ​റ്റു തൊ​ഴി​ലി​ട​ങ്ങ​ള്‍, കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ബ​സ്‌​സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍, എ​യ​ര്‍​പോ​ര്‍​ട്ട്, ക​ളി​സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് വാ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന മു​ഴു​വ​നാ​ളു​ക​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍, പോ​ലീ​സ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്. ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​രോ, പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളോ, അ​വ​ശ​രോ, രോ​ഗ​ബാ​ധി​ത​രോ, ഗ​ര്‍​ഭി​ണി​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ​ര്‍ മ​റ്റൊ​രി​ട​ത്തേ​ക്കു റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും രോ​ഗ​ബാ​ധ​യു​ള്ള​വ​രും ഗ​ര്‍​ഭി​ണി​ക​ളും വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. സൗ​ഹൃ​ദ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലു​ള്ള സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി സ​ബ്ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കാ​ണു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഇ​ന്‍​സി​ഡ​ന്‍റ​ല്‍ ക​മാ​ന്‍​ഡ​ര്‍​മാ​രെ​യും ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ടു​ന്ന പ​ക്ഷം 2005-ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ 51 മു​ത​ല്‍ 60 വ​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും 1087 എ​പ്പി​ഡ​മി​ക് ആ​ക്‌​ട് പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ന്‍റെ 188- ാം വ​കു​പ്പ് പ്ര​കാ​ര​വും ഉ​ചി​ത​മാ​യ മ​റ്റു ച​ട്ട​ങ്ങ​ള്‍​പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.