അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ്; 26 പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, May 26, 2020 12:36 AM IST
പ​ഴ​യ​ങ്ങാ​ടി : വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കു കോ​വി​ഡ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണ​പു​രം ഇ​ട​ക്കേ​പു​റം സ്വ​ദേ​ശി​ക​ളാ​യ സി. ​സന്ദീ​പ്(33), സ​ഹാ​യി ടി.​വി. സ​നീഷ് (35) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം പോ​ലീ​സ് ക​ഴി​ഞ്ഞ 23ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. റി​മാ​ന്‍​ഡ്‌ ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഇ​രു​വ​രെ​യും ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​ാഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​വ​രി​ലൊ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും വ​ച്ച് ജോ​ലി ന​ട​ത്തു​ന്ന സ​ന്ദീ​പ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് പോ​ലി​സ് ന​ല്‍​കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ​നി​ന്ന് അ​സു​ഖം പി​ടി​പെ​ട്ടു​വെ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. ഇ​തി​നി​ടെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്, റി​മാ​ന്‍​ഡ് വേ​ള​ക​ളി​ല്‍ സ്റ്റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന 26 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ണ്ണ​പു​രം സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ച പ​ഴ​യ​ങ്ങാ​ടി സി​ഐ രാ​ജേ​ഷും ക്വാ​റ​ന്‍റൈ​നി​ലാ​ണ്.