സ​ര്‍​ക്കാ​ര്‍ പ​രി​സ്ഥി​തി​സ​ന്തു​ല​നം ത​ക​ര്‍​ക്കു​ന്നു: കോ​ണ്‍​ഗ്ര​സ്
Friday, June 5, 2020 12:35 AM IST
ക​ണ്ണൂ​ര്‍: പ്ര​കൃ​തി​യെ​യും വി​ഭ​വ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ലും പ​രി​പാ​ലി​ക്കു​ന്ന​തി​ലും സ​ര്‍​ക്കാ​ര്‍ കൃ​ത്യ​വി​ലോ​പ​വും അ​ലം​ഭാ​വ​വും കാ​ട്ടു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ന​ദി​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍​സ​മ്പ​ത്ത് ന​ദി​ക​ളി​ല്‍​നി​ന്ന് വ്യ​വ​സ്ഥാ​പി​ത മാ​ര്‍​ഗ​ത്തി​ല്‍ നീ​ക്കം​ചെ​യ്യാ​ന്‍ ഒ​രു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​മാ​യി ഇ​റ​ങ്ങി​യ​ത് മ​ണ​ല്‍​ക്കൊ​ള്ള ന​ട​ത്താ​നാ​ണെ​ന്നും ജി​ല്ല​യി​ലെ കെ​പി​സി​സി നേ​താ​ക്ക​ളു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
മു​ഖ്യ​മ​ന്ത്രി​ത​ന്നെ പ​ര​സ്യ​മാ​യി മ​ണ​ല്‍ കൊ​ള്ള​യെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ന് രം​ഗ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും ധാ​തു​സ​മ്പ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് പ്ര​ത്യേ​ക അ​ജ​ൻ​ഡ​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
പ​മ്പാ​ന​ദി​യി​ലെ മ​ണ​ല്‍ നീ​ക്കം​ചെ​യ്യാ​ന്‍ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ത്തെ പു​ക​മ​റ​യാ​ക്കി മ​ണ​ല്‍​ക്കൊ​ള്ള ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തും അ​ത്ത​രം നീ​ക്കം മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം ജി​ല്ല​യി​ല്‍​നി​ന്നു​ത​ന്നെ തു​ട​ക്കം​കു​റി​ച്ച​തും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്.
പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തി​നാ​ലാ​ണ് സ​ര്‍​ക്കാ​രി​ന് മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി റി​ട്ട​യ​ര്‍ ചെ​യ്ത ചീ​ഫ് സെ​ക്ര​ട്ട​റി​യും ഒ​രു മ​ന്ത്രി​യും മ​ണ​ല്‍​ക്കൊ​ള്ള ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യ്ക്കു​പി​ന്നി​ൽ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്നും യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
നേ​തൃ​യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ കെ.​സു​ധാ​ക​ര​ന്‍ എം​പി, സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. നി​യാ​സ്, കെ. ​സു​രേ​ന്ദ്ര​ന്‍, സ​ജീ​വ് ജോ​സ​ഫ്, സ​ജീ​വ് മാ​റോ​ളി, പ്ര​ഫ.​എ.​ഡി. മു​സ്ത​ഫ, സു​മ ബാ​ല​കൃ​ഷ്ണ​ന്‍, വി.​എ.​നാ​രാ​യ​ണ​ന്‍, എം.​നാ​രാ​യ​ണ​ന്‍ കു​ട്ടി, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, വി.​രാ​ധാ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, ചാ​ക്കോ പാ​ല​ക്ക​ലോ​ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.