മുഴക്കുന്നിൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​നേ​രെ ആ​ക്ര​മ​ണം
Saturday, June 6, 2020 12:36 AM IST
ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ചാ​ക്കാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​നേ​രേ ആ​ക്ര​മ​ണം. ഇ​രു​കാ​ലു​ക​ൾ​ക്കും കൈ​ക്കും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ നെ​ല്ലി​ക്ക വീ​ട്ടി​ൽ വി​പി​ൻ എ​ന്ന കു​ട്ട​നെ (30 ) ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം .
വീ​ട്ടി​ൽ​നി​ന്ന് ബൈ​ക്കി​ൽ ഹാ​ജി റോ​ഡി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വി​പി​നെ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ടി​വാ​ളും ഇ​രു​മ്പു​ദ​ണ്ഡു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​ണം. മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടി നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.