സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍
Friday, October 2, 2020 1:08 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് നി​യ​മി​ത​നാ​യി. 2016 കേ​ര​ള കേ​ഡ​റി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കി​ട​യി​ലെ ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് ക​ണ്ണൂ​ര്‍ ഉ​ള്‍​പ്പെ​ടെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നു​ള്ള ആ​റ് ജി​ല്ല​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഡി​ഡി​സി​മാ​രെ നി​യ​മി​ച്ച​ത്. ദു​ര​ന്ത നി​വാ​ര​ണം, പ്ര​ള​യ പു​ന​ര​ധി​വാ​സം, തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി ഒ​ട്ടേ​റെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഡി​ഡി​സി സ​ഹാ​യി​ക്കും.
ഡി​ഡി​സി​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.

ഖാ​ദി​മേ​ള​ക്ക് തു​ട​ക്ക​മാ​യി

ക​ണ്ണൂ​ർ: ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഖാ​ദി​മേ​ള​ക്കു തു​ട​ക്ക​മാ​യി. തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ട്ട​ന്‍, സി​ല്‍​ക്ക് സാ​രി​ക​ള്‍, സ​മ്മ​ര്‍ കൂ​ള്‍ ഷ​ര്‍​ട്ടു​ക​ള്‍, ധാ​ക്ക മ​സ്‌​ലി​ന്‍ ഷ​ര്‍​ട്ട് പീ​സു​ക​ള്‍, കി​ട​ക്ക, ബെ​ഡ്ഷീ​റ്റ് ചൂ​ര​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ല്‍​പ​ന​യ്ക്കു​ണ്ട്. 30 ശ​ത​മാ​നം ഗ​വ. റി​ബേ​റ്റി​ല്‍ ഖാ​ദി ഉ​ല്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ 12 വ​രെ​യാ​ണ് മേ​ള.
ഖാ​ദി​ബോ​ര്‍​ഡ് അം​ഗം കെ. ​ധ​ന​ഞ്ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.