കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു
Thursday, December 3, 2020 9:49 PM IST
ഉ​ദു​മ: സ്കൂ​ട്ട​റി​നു പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സി​മ​ന്‍റു ക​ട ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പൂ​ച്ച​ക്കാ​ട് തെ​ക്കു​പു​റം നാ​സ​ർ മ​ൻ​സി​ലി​ൽ ഷാ​ഫി (65) യാ​ണു മ​രി​ച്ച​ത്. ചി​ത്താ​രി​യി​ലെ സി​മ​ന്‍റു ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ ചേ​റ്റു​കു​ണ്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ബ​സ് പി​ന്നി​ൽ​നി​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ഫി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് മ​രി​ച്ചു. തെ​ക്കു​പു​റ​ത്തെ അ​ബ്ദു​ള്ള​യു​ടെ​യും ന​ബി​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: നാ​സ​ർ (ദു​ബാ​യ്) ,ഫൗ​സി​യ, ഫാ​രി​സ, ഫം​സീ​ന, ഫെ​മി​ത. മ​രു​മ​ക്ക​ൾ: ആ​ബി​ദ (പ​ള്ളി​ക്ക​ര), അ​ബ്ദു​ള്ള (മൂ​ന്നാം ക​ട​വ്), മു​ഹ​മ്മ​ദ് കു​ഞ്ഞി (ക​ട്ട​ക്കാ​ൽ), നി​സാ​ർ (കാ​സ​ര്‍​ഗോ​ഡ് ചൂ​രി). ബേ​ക്ക​ൽ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.