കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Thursday, January 21, 2021 9:30 PM IST
നീ​ലേ​ശ്വ​രം: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി ഓ​ഡി​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ര്‍​ഗോ​ഡ് റീ​ജ​ണ​ല്‍ ഓ​ഡി​റ്റ് ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പ​യ്യ​ന്നൂ​ര്‍ ഏ​ഴി​ലോ​ട് സ്വ​ദേ​ശി വി.​വി. രാ​ജ​നാ (54) ണു ​മ​രി​ച്ച​ത്. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര ക​റു​ത്ത​ഗേ​റ്റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് പു​റ​ത്തു​ള്ള ഇ​രു​മ്പ് ഗോ​വ​ണി​പ്പ​ടി​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. പ​ത്തു​ദി​വ​സ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം ഓ​ഫീ​സി​ല്‍ എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.