മ​ല​യോ​ര​ത്തി​ന് ആ​വേ​ശ​മാ​യി ക​ർ​ഷ​ക​ കോ​ൺ​ഗ്ര​സ് റാ​ലി
Friday, January 22, 2021 1:30 AM IST
വെ​ള്ള​രി​ക്കു​ണ്ട്:​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ല്ലി​നെ​തി​രേ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ബ​ളാ​ൽ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്തോ​ട് നി​ന്നും കൊ​ന്ന​ക്കാ​ട്ടേ​ക്ക് ക​ർ​ഷ​ക​റാ​ലി സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ക​ർ​ഷ​ക​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ കു​ട​ക്കീ​ഴി​ലാ​ക്കി​മാ​റ്റു​ക​യാ​ണെ​ന്നും ഇ​തു വ​ൻ​വി​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ, മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, എ.​സി. ല​ത്തീ​ഫ്. എം. ​രാ​ധാ​മ​ണി. കെ. ​ക​രു​ണാ​ക​ര​ൻ നാ​യ​ർ. സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, കെ.​മാ​ധ​വ​ൻ നാ​യ​ർ, ജോ​സ​ഫ് വ​ർ​ക്കി, ഗി​രീ​ഷ് വ​ട്ട​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ന്നി​ൽ ഒ​രു ട്രാ​ക്ട​റും പി​ന്നി​ൽ നി​ര​വ​ധി വാ​ഹ​ങ്ങ​ളു​ടെ​അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ക​ർ​ഷ​ക റാ​ലി പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം കൊ​ന്ന​ക്കാ​ട് സ​മാ​പി​ച്ചു.സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ബ​ളാ​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​മാ​ധ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​ട്ട​ക്കാ​ട്, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ഷോ​ബി ജോ​സ​ഫ്, അ​ബ്‌​ദു​ൾ കാ​സിം പ്ര​സം​ഗി​ച്ചു.