ജി​ല്ല​യി​ല്‍ 87 പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, January 24, 2021 2:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 87 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25,755 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 110 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 821 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: പ​ന​ത്ത​ടി-26, ബ​ളാ​ല്‍-​ഏ​ഴ്, പ​ള്ളി​ക്ക​ര-​ആ​റ്, തൃ​ക്ക​രി​പ്പൂ​ര്‍, പു​ല്ലൂ​ര്‍ പെ​രി​യ-​അ​ഞ്ച്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​യ്യൂ​ര്‍-​ചീ​മേ​നി, അ​ജാ​നൂ​ര്‍-​നാ​ല്, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ-​മൂ​ന്ന്, വ​ലി​യ​പ​റ​മ്പ്, പി​ലി​ക്കോ​ട്, കാ​റ​ഡു​ക്ക, ചെ​മ്മ​നാ​ട്-​ര​ണ്ട്, ചെ​റു​വ​ത്തൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മ​ധൂ​ര്‍, മ​ടി​ക്കൈ, പ​ട​ന്ന-​ഒ​ന്ന്. ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,427 പേ​രാ​ണ്. സെ​ന്‍റി​ന​ല്‍ സ​ർ​വേ​യ​ട​ക്കം 1,089 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.