റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്: റ​വ​ന്യൂ​മ​ന്ത്രി മു​ഖ്യാ​തി​ഥി​യാ​കും
Sunday, January 24, 2021 2:18 AM IST
കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല പ​രേ​ഡി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. വി​ദ്യാ​ന​ഗ​റി​ലെ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലാണ് ‍ പ​രേ​ഡ് ന​ട​ക്കു​ക. പോ​ലീ​സി​ന്‍റെ മൂ​ന്നും എ​ക്‌​സൈ​സി​ന്‍റെ ഒ​ന്നും ഉ​ള്‍​പ്പെ​ടെ നാ​ല് പ്ലാ​റ്റൂ​ണു​ക​ൾ മാ​ത്ര​മാ​ണ് പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കു​ക. 65 ല്‍ ​കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും പ​ത്തു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കും സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ​ര​മാ​വ​ധി 100 ക്ഷ​ണി​താ​ക്ക​ളെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഉ​ണ്ടാ​കി​ല്ല.