മ​ണ്ണി​നെ തൊ​ടു​ന്ന പ​ട​വ​ല​ങ്ങ​ക​ൾ കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു
Sunday, January 24, 2021 2:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ള​രു​ന്ന​ത് പ​ട​വ​ല​ങ്ങ പോ​ലെ കീ​ഴോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ് എ​ന്തി​നെ​യെ​ങ്കി​ലും ഇ​നി പ​രി​ഹ​സി​ക്കാ​ൻ വ​ര​ട്ടെ. പ​ട​വ​ല​ങ്ങ കീ​ഴോ​ട്ടു വ​ള​ർ​ന്നാ​ൽ അ​തി​ന​നു​സ​രി​ച്ച് പ​ന്ത​ൽ മു​ക​ളി​ലോ​ട്ട് ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന പു​തി​യ പാ​ഠം പ​ഠി​പ്പി​ക്കു​ക​യാ​ണ് സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് പാ​ത്തി​ക്ക​ര​യി​ലെ ഡോ​ളി ജോ​സ​ഫി​ന്‍റെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലെ പ​ട​വ​ല​ങ്ങ​ക​ൾ.

കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഒ​രെ​ണ്ണം ഇ​പ്പോ​ൾ 245 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യെ​ത്തി. മ​റ്റു​ള്ള​വ​യും മ​ത്സ​രി​ച്ച് വ​ള​രു​ന്നു​ണ്ട്. ഇ​പ്പോ​ൾ പ​ട​വ​ല​ങ്ങ​ക​ൾ നി​ല​ത്തു​മു​ട്ടി വ​ള​ർ​ച്ച മു​ര​ടി​ക്കാ​തി​രി​ക്കാ​ൻ ഓ​രോ ദി​വ​സ​വും പ​ന്ത​ൽ ഉ​യ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യാ​ണ് ഡോ​ളി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം.

കു​ടും​ബ​സു​ഹൃ​ത്തി​ൽ നി​ന്ന് കി​ട്ടി​യ നാ​ട​ൻ വി​ത്താ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ച്ച​തെ​ന്ന് ഡോ​ളി പ​റ​യു​ന്നു. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ. കൃ​ഷി​യി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ ഇ​വ​രു​ടെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ഒ​രു​വി​ധം എ​ല്ലാ ഇ​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ൾ പ​ട​വ​ല​ങ്ങ​ക​ളു​ടെ ഓ​രോ ദി​വ​സ​ത്തെ​യും വ​ള​ർ​ച്ച കൗ​തു​ക​ത്തോ​ടെ നോ​ക്കി​യി​രി​ക്കു​ക​യാ​ണ് ഡോ​ളി​ക്കൊ​പ്പം നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും.