ബൂ​ത്തു​ക​ളി​ല്‍ പ​രി​ശോ​ധ​ന ഇ​ന്നു​മു​ത​ല്‍
Tuesday, February 23, 2021 12:50 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ 43 ക്രി​ട്ടി​ക്ക​ല്‍ ബൂ​ത്തു​ക​ളി​ലും 45 വ​ള്‍​ന​റ​ബി​ള്‍ ലൊ​ക്കേ​ഷ​നു​ക​ളി​ലും ഇ​ന്നു​മു​ത​ല്‍ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. പോ​ലീ​സ്, റ​വ​ന്യൂ, എ​ക്‌​സൈ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധി​ക്കു​ക.
മ​റ്റു പ്ര​ധാ​ന
തീരു​മാ​ന​ങ്ങ​ള്‍
4ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന തീ​യ​തി മു​ത​ല്‍ ജി​ല്ല​യി​ലെ 17 എ​ക്‌​സി​റ്റ് -എ​ന്‍​ട്രി പോ​യി​ന്‍റു​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​നെ നി​യ​മി​ക്കും.
4കോ​ള​നി​ക​ള്‍, പ്ര​ശ്‌​ന​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ണം, മ​ദ്യം, ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് സ്വാ​ധീ​നി​ക്കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​കം സം​ഘ​ത്തെ നി​യ​മി​ക്കും.
4തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന തീ​യ​തി മു​ത​ല്‍ ക​ട​ലി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ന് കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
4തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന ദി​വ​സം ത​ന്നെ ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും. 1950 ല്‍ ​വി​ളി​ച്ച് ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ഇ​ല​ക്‌​ഷ​ന്‍ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സൈ​മ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ്, കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ​ജീ​ഷ് വാ​ഴ​വ​ള​പ്പി​ല്‍, കാ​സ​ര്‍​ഗോ​ഡ് ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി ജെ​യ്സ​ണ്‍ കെ. ​ഏ​ബ്ര​ഹാം, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ പി. ​ഷാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.