ദേ​വ​സ്യ കൊ​ങ്ങോ​ല ച​ര​മ​ദി​നാ​ച​ര​ണം നാളെ
Wednesday, February 24, 2021 1:14 AM IST
ഇ​രി​ട്ടി: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ 41-ാം ച​ര​മ​ദി​നാ​ച​ര​ണം ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ബി​ഷ​പ് ഡ​ല​ഗേ​റ്റും താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ്പു​മാ​യ മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി സ്‌​നേ​ഹ സ്മൃ​തി​യും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ദേ​വ​സ്യ കൊ​ങ്ങോ​ല അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ണ്ട്യാ​മ്മാ​ക്ക​ല്‍, ഫാ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട്, ഫാ. ​ജോ​സ് പൂ​വ​ന്നി​ക്കു​ന്നേ​ല്‍, ഫാ.​തോ​മ​സ് പൈ​മ്പി​ള്ളി​ല്‍, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍, ബെ​ന്നി ആ​ന്‍റ​ണി, ചാ​ക്കോ​ച്ച​ന്‍ കാ​രാ​മ​യി​ല്‍, അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര​ക്ക​ല്‍, ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര, ബെ​ന്നി പു​തി​യാം​പു​റം, ബേ​ബി നെ​ട്ട​നാ​നി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
എ​ട്ടു വ​ര്‍​ഷ​ത്തോ​ളം ക​ത്തോ​ലി​ക്കാ​കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്യ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ല്‍ സ​മി​തി​യി​ലും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.