ബാ​ർ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Wednesday, February 24, 2021 10:13 PM IST
തൃ​ക്ക​രി​പ്പൂ​ർ: ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​ങ്ങി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൈ​ക്കീ​ലി​ലെ ടി. ​ദാ​മോ​ദ​ര​ന്‍റെ​യും കെ.​വി. ത​ങ്ക​മ​ണി​യു​ടെ​യും മ​ക​ൻ കെ.​വി. ദി​ദീ​ഷി(26)​നെ​യാ​ണ് വ​ലി​യ​പ​റ​മ്പ് ക​ന്നു​വീ​ട് ക​ട​പ്പു​റ​ത്തെ ശ്മ​ശാ​ന പ​രി​സ​ര​ത്ത് തെ​ങ്ങി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ സു​ഹൃ​ത്തു​മൊ​ത്ത് യാ​ത്ര​യ്ക്കി​ട​യി​ൽ ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ വ​ച്ച് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ര​ണ​ത്തി​ൽ ദി​ദീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ച​ന്തേ​ര പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ച​ന്തേ​ര എ​സ്ഐ സ​ഞ്ജ​യ് ബാ​ബു ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ൻ: ദി​ദി​ൻ.