പ​ണ​മു​ണ്ട്, സ്ഥ​ല​മി​ല്ല
Thursday, February 25, 2021 1:17 AM IST
നീ​ലേ​ശ്വ​രം: ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​ക​ള​ഞ്ഞ് പ​ക​രം ചെ​റി​യൊ​രു ബ​സ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ച്ച് ട്രോ​ളു​ക​ളി​ല്‍ സ്ഥാ​നം​പി​ടി​ച്ച് മൂ​ന്നു​വ​ര്‍​ഷ​ത്തോ​ള​മാ​കു​മ്പോ​ഴും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്ന സ്വ​പ്‌​നം അ​ക​ലെ​ത്ത​ന്നെ. പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​ക്കാ​യി പ​ത്തു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ര്‍​മി​ക്കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക മൂ​ലം ത​റ​ക്ക​ല്ലി​ട​ല്‍ പോ​ലും നീ​ളു​ക​യാ​ണ്.
കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും മ​റ്റും താ​ത്പ​ര്യ​മി​ല്ലാ​യ്മ മൂ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥ​ലം ല​ഭി​ക്കാ​തെ പോ​വു​ക​യും ക​ച്ചേ​രി​ക്ക​ട​വി​ല്‍ പു​തി​യ ന​ഗ​ര​സ​ഭീ ഓ​ഫീ​സ് കെ​ട്ടി​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​സ് സ്റ്റാ​ന്‍​ഡ് കൂ​ടി നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ പോ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് രാ​ജാ​റോ​ഡി​ല്‍ നേ​ര​ത്തേ ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു​ത​ന്നെ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ പ​ഴ​യ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്.
നേ​ര​ത്തേ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തി​ന് അ​ഭി​മു​ഖ​മാ​യി 36,500 ച​തു​ര​ശ്ര അ​ടി​യി​ല്‍ മൂ​ന്ന് നി​ല​ക​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​ണ് പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​ത്. ഈ ​പ്ലാ​നി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും കാ​റു​ക​ള്‍​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കു​മാ​യി അ​ണ്ട​ര്‍​ഗ്രൗ​ണ്ട് പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.
കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന് തൊ​ട്ടു​പി​ന്നി​ല്‍ ഒ​രു സ്വ​കാ​ര്യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ല​വി​ലു​ണ്ട്. നി​യ​മ​പ്ര​കാ​രം ഈ ​കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് നി​ര്‍​ദി​ഷ്ട അ​ക​ലം പാ​ലി​ച്ചു​മാ​ത്ര​മേ ന​ഗ​ര​സ​ഭ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​വൂ. മ​റു​വ​ശ​ത്ത് രാ​ജാ​റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ താ​ത്കാ​ലി​ക ബ​സ് ഷെ​ല്‍​ട്ട​ര്‍ നി​ല​നി​ല്‍​ക്കു​ന്ന ഭാ​ഗം വ​രെ റോ​ഡി​ന്‍റെ വീ​തി കൂ​ടു​ക​യും ചെ​യ്യും.
ഇ​ങ്ങ​നെ ഒ​രു വ​ശ​ത്ത് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​വും മ​റു​വ​ശ​ത്ത് റോ​ഡു​മാ​യി​ക്ക​ഴി​യു​മ്പോ​ള്‍ ബ​സു​ക​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി സ്ഥ​ലം പോ​ലും ബാ​ക്കി​യു​ണ്ടാ​വി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഫ​ല​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്കു പ​ക​രം ബ​സു​ക​ള്‍ ത​ന്നെ അ​ണ്ട​ര്‍​ഗ്രൗ​ണ്ടി​ല്‍ പോ​യി നി​ര്‍​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​കും.
ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​ന്ന ബ​സു​ക​ള്‍​ക്കാ​യി ക്ര​മേ​ണ പാ​ത​യോ​ര​ത്തു​ത​ന്നെ സ്ഥ​ലം ക​ണ്ടെ​ത്തി മ​റ്റൊ​രു ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​നും മ​ല​യോ​ര​ത്തേ​ക്കും തീ​ര​ദേ​ശ​വും മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തു​മ​ട​ക്ക​മു​ള്ള സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ബ​സു​ക​ളെ മാ​ത്രം രാ​ജാ റോ​ഡി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നു​മാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വേ​റെ​യും ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ മ​ല​യോ​ര​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ അ​ൽ​പ്പ​നേ​രം നി​ര്‍​ത്തി​യി​ടു​ന്ന​തി​നു​ള്ള സ്ഥ​ല​സൗ​ക​ര്യം പോ​ലും പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ​സു​ക​ള്‍ നി​ര​നി​ര​യാ​യി നി​ര്‍​ത്തി ആ​ളെ ക​യ​റ്റി വി​ടു​ന്ന ഒ​രു ബ​സ് ബേ​യു​ടെ പ്ര​യോ​ജ​നം മാ​ത്ര​മാ​കും പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് കൊ​ണ്ട് ഉ​ണ്ടാ​കു​ക. അ​തി​നു​ള്ള സ്ഥ​ലം മാ​ത്ര​മാ​കും കെ​ട്ടി​ട​ത്തി​നും റോ​ഡി​നു​മി​ട​യി​ല്‍ അ​വ​ശേ​ഷി​ക്കു​ക. ഇ​തി​നു​വേ​ണ്ടി മാ​ത്ര​മാ​യി മൂ​ന്നു​നി​ല​ക്കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ആ​ശാ​സ്യ​ത​യാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രേ​യും ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന​ത്.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം മാ​ത്രം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും പ്ര​വൃ​ത്തി​യും ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി. ശാ​ന്ത അ​റി​യി​ച്ച​ത്.
ഇ​തി​ന​കം രാ​ജാ റോ​ഡി​ലെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​ക​ദേ​ശ രൂ​പ​മാ​കു​മെ​ന്ന​തി​നാ​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ല​മെ​ത്ര​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കി മാ​ത്രം പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​ണ് ന​ഗ​ര​സ​ഭ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.