ആ​ർ​ക്കും വേ​ണ്ടാ​തെ ക​പ്പ
Saturday, February 27, 2021 1:24 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് അ​തി​നെ അ​തി​ജീ​വി​ക്കാ​ന്‍ ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ വ്യാ​പ​ക​മാ​യി ക​പ്പ​കൃ​ഷി ന​ട​ത്തി​യ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി.

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കൃ​ഷി​യി​ലെ വി​ള​വെ​ല്ലാം ഒ​രു​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​യ​പ്പോ​ള്‍ കി​ലോ​യ്ക്ക് പ​ത്തു​രൂ​പ​യ്ക്കു പോ​ലും ക​പ്പ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​താ​യ നി​ല​യാ​ണ്.

തു​ര​പ്പ​നെ​ലി മു​ത​ല്‍ കാ​ട്ടു​പ​ന്നി വ​രെ​യു​ള്ള ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ണ്ണി​മ പൂ​ട്ടാ​തെ കാ​വ​ലി​രു​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ക​പ്പ വി​ള​യി​ച്ചെ​ടു​ത്ത​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഓ​രോ കു​ടും​ബ​വും സ്വ​ന്ത​മാ​യി​ത്ത​ന്നെ കൃ​ഷി​യി​റ​ക്കി​യ​തും വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​ക്കി. ഇ​പ്പോ​ള്‍ മു​ട​ക്കു​മു​ത​ല്‍ പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ല്‍ വി​ള​വെ​ടു​ത്ത ക​പ്പ​യെ​ല്ലാം തൊ​ലി​ക​ള​ഞ്ഞ് വാ​ട്ടി ഉ​ണ​ക്കി​യെ​ടു​ക്കു​ക​യാ​ണ് മി​ക്ക ക​ര്‍​ഷ​ക​രും ചെ​യ്യു​ന്ന​ത്.

വാ​ട്ടു​ക​പ്പ​യ്ക്കും ത​ത്കാ​ലം വ​ലി​യ മാ​ര്‍​ക്ക​റ്റൊ​ന്നു​മി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​പ്പ വാ​ട്ടി ഉ​ണ​ക്കാ​നി​ട്ട​പ്പോ​ള്‍ കാ​ലം​തെ​റ്റി പെ​യ്ത മ​ഴ പ​ല​ര്‍​ക്കും വീ​ണ്ടും ഇ​രു​ട്ട​ടി​യാ​വു​ക​യും ചെ​യ്തു.

സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​വ​രും ഏ​റെ​ക്കു​റെ ഇ​തേ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്.

വ​ലി​യ വി​ല കി​ട്ടു​മെ​ന്നു ക​രു​തി​യ മീ​നു​ക​ളെ തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​റ്റ​ഴി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക​വ​രും. വ​ള​ര്‍​ച്ച​യെ​ത്തി​യ മീ​നു​ക​ളെ ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത​തി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് പ​ല ക​ര്‍​ഷ​ക​രും.

വി​പ​ണി​യി​ലെ​ത്തി​ച്ച ജൈ​വ ക​പ്പ
വാ​ങ്ങാ​നാ​ളി​ല്ലാ​തെ തി​രി​ച്ചെ​ടു​ത്തു

കാ​ഞ്ഞ​ങ്ങാ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​ണ​മാ​യും ജൈ​വ രീ​തി​യി​ല്‍ കൃ​ഷി​ചെ​യ്ത ക​പ്പ വി​പ​ണി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ വാ​ങ്ങാ​നാ​ളി​ല്ല. ചാ​ലി​ങ്കാ​ല്‍ സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ കൃ​ഷി​ചെ​യ്ത ര​ണ്ടു ക്വി​ന്‍റ​ല്‍ ക​പ്പ​യാ​ണ് വാ​ങ്ങാ​നാ​ളി​ല്ലാ​തെ തി​രി​ച്ചെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​ത് പു​ഴു​ങ്ങി ഉ​ണ​ക്കി വാ​ട്ടു​ക​പ്പ​യാ​ക്കി സൂ​ക്ഷി​ക്കാ​നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ജൈ​വ​മാ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ച് കൃ​ഷി​ചെ​യ്ത ക​പ്പ​യു​ടെ വ​ലി​പ്പ​ക്കു​റ​വാ​കാം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ പി​ന്തി​രി​പ്പി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 1,500 ചു​വ​ട് ക​പ്പ​യാ​ണ് ന​ട്ട​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പി​ലാ​ണ് ര​ണ്ടു ക്വി​ന്‍റ​ല്‍ ക​പ്പ ല​ഭി​ച്ച​ത്. വി​പ​ണി​യി​ല്ലാ​താ​യ​തോ​ടെ അ​ടു​ത്ത ഘ​ട്ടം വി​ള​വെ​ടു​പ്പ് ത​ത്കാ​ലം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ച​താ​യി സ്‌​കൂ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​ഭാ​സ്‌​ക​ര​ന്‍, ഗോ​പാ​ല​ന്‍ ചാ​ലി​ങ്കാ​ല്‍, ഗോ​പി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

വി​പ​ണി​യി​ലെ​ത്തി​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ട്ടും ആ​രും എ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ള്‍ ത​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​ളി​ച്ച് ക​പ്പ തി​രി​ച്ചെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത​ത്ര​യും തൊ​ലി​ക​ള​ഞ്ഞ് മു​റി​ച്ച് പു​ഴു​ങ്ങി ഉ​ണ​ക്കു​ന്ന ജോ​ലി​യി​ലാ​ണ് ഇ​പ്പോ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍.