കാസർഗോഡ്: സർക്കാരിന്റെ യുവജന വഞ്ചനക്കെതിരേ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം കെപിസിസി വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കെപിസിസി നിർവാഹക സമിതി അംഗം ഗോവിന്ദൻ നായർ, കെപിസിസി അംഗം അഷറഫ് അലി, കെപിസിസി നിർവഹക സമിതി അംഗം പി. കെ. ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഖാലിദ്, ശ്രീജിത്ത് മാടക്കൽ, എ. വാസുദേവൻ, അർജുനൻ തായലങ്ങാടി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, മാത്യു ബദിയടുക്ക, അനൂപ് കല്ല്യോട്ട്, നിതിൻ മാങ്ങാട്, സന്തോഷ് ക്രാസ്റ്റ, മാർട്ടിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി സോമശേഖര ഷേണി, ഹരീഷ് പി. നായർ, ഉനൈസ് ബേഡകം, നവനീത് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.