ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം
Monday, March 1, 2021 12:33 AM IST
കു​ണ്ടം​കു​ഴി: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​പ​രി​പാ​ടി​ക​ളും വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പാ​ള പാ​ത്ര​ങ്ങ​ള്‍, വാ​ഴ​യി​ല തു​ട​ങ്ങി​യ​വ​യോ സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളോ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
പ​രി​പാ​ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ, ഹ​രി​ത ക​ര്‍​മ​സേ​ന എ​ന്നി​വ മു​ഖേ​ന മി​ത​മാ​യ വാ​ട​ക​യി​ൽ ല​ഭി​ക്കും.