സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം ​പ​രി​ശോ​ധ​ന തു​ട​ങ്ങി
Thursday, March 4, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ര്‍​മാ​രെ കൂ​ട്ട​ത്തോ​ടെ ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും പ​ണം, മ​ദ്യം, ആ​യു​ധ ശേ​ഖ​രം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും ത​ട​യാ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ വി​ന്യ​സി​ച്ച സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം ​പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ങ്ങി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള 17 ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ക​ണ്ണൂ​ര്‍ ജി​ല്ലാ​തി​ര്‍​ത്തി​യി​ലു​ള്ള മൂ​ന്ന് ചെ​ക്ക് പോ​സ്റ്റു​ക​ളി​ലു​മാ​ണ് ടീ​മി​നെ വി​ന്യ​സി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ഈ ​സം​ഘ​ത്തി​ല്‍ ഒ​രു മ​ജി​സ്‌​ട്രേ​റ്റ്, ഒ​രു വീ​ഡി​യോ​ഗ്ര​ഫ​ര്‍, നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​വും. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ കാണുന്നത് സം​ഘം പ​രി​ശോ​ധി​ക്കും.
മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്റെ സി ​വി​ജി​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ സ​ഹി​തം പ​രാ​തി ന​ല്‍​കാ​മെ​ന്നും നൂ​റ് മി​നി​റ്റി​ന​കം പ​രാ​തി​യി​ല്‍ ഇ​ട​പെ​ട്ട​താ​യി നി​ങ്ങ​ള്‍​ക്ക് സ​ന്ദേ​ശം ല​ഭി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ കൊ​ടി​ക​ളോ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളോ പാ​ടി​ല്ല. ഇ​വ നീ​ക്കാ​നാ​യി ആ​റ് ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 16 വീ​ഡി​യോ സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ളു​മു​ണ്ട്. ക്ര​മ​സാ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി 96 അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ര​ണ്ട് ക​മ്പ​നി ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് ജി​ല്ല​യി​ലെ​ത്തി​. അ​ന്‍​പ​ത് ശ​ത​മാ​നം ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റി​ംഗ്, വീ​ഡി​യോ കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കും. ഇ​വി​ട​ങ്ങ​ളി​ല്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​മാ​രും ഉ​ണ്ടാ​വും.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​മാ​ര്‍. ജി​ല്ല​യി​ല്‍ 44 ക്രി​ട്ടി​ക്ക​ല്‍ ബൂ​ത്തു​ക​ളും 49 വ​ള്‍​ന​റ​ബി​ള്‍ ലൊ​ക്കേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വോ​ട്ട​ര്‍​മാ​ര്‍​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ബൂ​ത്തു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ കു​ടും​ബ​ശ്രീ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ മൂ​ന്ന് ക്യൂ ​സം​വി​ധാ​നം ഒ​രു​ക്കും. സ്ത്രീ​ക​ള്‍, പു​രു​ഷ​ന്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക വ​രി​ക​ളും ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍, വൃ​ദ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി മൂ​ന്നാ​മ​ത് ഒ​രു ക്യൂ​വും കൂ​ടി സ​ജ്ജീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​ട​ങ്ങി.
1950, 04994-255 323, 04994-255 324, 04994-255 325 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് പ്ര​ച​ര​ണ​ത്തി​ന് മൈ​താ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​നു​മ​തി​ക​ള്‍​ക്കാ​യി ഇ-​സു​വി​ധ പോ​ര്‍​ട്ട​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.