കാ​സ​ര്‍​ഗോ​ഡ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ മു​ൻ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മ​ക​ന്‍
Thursday, March 4, 2021 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നും എം​എ​സ്എ​ഫ് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ സി.​ഐ.​അ​ബ്ദു​ൾ ഹ​മീ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മു​സ്‌ലിം​ ലീ​ഗി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വ​മു​ള്‍​പ്പെ​ടെ രാ​ജി​വ​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ര​ണ്ടു​ത​വ​ണ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്ന ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ലീ​ഗി​ന്‍റെ ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന വ​നി​താനേ​താ​വാ​ണ്. തു​ട​ർ​ച്ച​യാ​യി 30 വ​ർ​ഷം ന​ഗ​ര​സ​ഭ കൗ​ൺ​സി​ലറാ യിരുന്നു. മൂ​ന്നു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു മാ​റി​നി​ന്ന​ത്.
ഏ​ഴു​വ​ര്‍​ഷം എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ര​ണ്ട​ര വ​ര്‍​ഷം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ത​ന്നെ യൂ​ത്ത് ലീ​ഗ് ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തി​നെ​തി​രെ മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യി ഹ​മീ​ദ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​വ​ഗ​ണ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.