പ്ര​വാ​സി സം​ഘ​ട​നാ നേ​താ​വ് ഷാ​ര്‍​ജ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, March 4, 2021 10:04 PM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​എ​മ്മി​ന്‍റെ പ്ര​വാ​സി​സം​ഘ​ട​നാ നേ​താ​വും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യി​രു​ന്ന മാ​ധ​വ​ന്‍ പാ​ടി (62) ഷാ​ര്‍​ജ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ക്കോ​കോ​ള ക​മ്പ​നി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് പാ​ടി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ പ്ര​സീ​ത ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ള്‍: ശ്രേ​യ, ഋ​ത്വി​ക്.