ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Friday, March 5, 2021 1:29 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട്‌​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​പ്പ​ക​ര്‍​ച്ച ത​ട​യാ​നു​ള​ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​കൈ​ക്കൊ​ള്ള​ണ​മെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി.​രാം​ദാ​സ് അ​റി​യി​ച്ചു. പെ​ട്ടെ​ന്നു​ള​ള ക​ഠി​ന​മാ​യ, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍​ക്കു​പി​റ​കി​ല്‍​വേ​ദ​ന, സ​ന്ധി​ക​ളി​ലും പേ​ശി​ക​ളി​ലും​വേ​ദ​ന, അ​ഞ്ചാം​പ​നി പോ​ലെ നെ​ഞ്ചി​ലും മു​ഖ​ത്തും ത​ടി​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പ​ക​ല്‍ നേ​ര​ങ്ങ​ളി​ല്‍ ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​ക​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​ല്‍ മു​ട്ട​യി​ടു​ന്ന ഇ​ത്ത​രം​കൊ​തു​കു​ക​ളു​ടെ​പ്ര​ജ​ന​നം ത​ട​യു​ന്ന​തി​ലാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.
ശ്ര​ദ്ധി​ക്കാ​ന്‍
=ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ​യാ​യി മു​ട്ട​യി​ട്ടു വ​ള​രു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ഉ​ര​ക​ല്ല്, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള്ളം​കെ​ട്ടി നി​ല്‍​ക്കാ​വു​ന്ന മ​റ്റു സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ​രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള്ളം​വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക.
=ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്ക​ടി​യി​ല്‍​വയ്ക്കു​ന്ന പാ​ത്രം, പൂ​ക്ക​ള്‍/​ചെ​ടി​ക​ള്‍​എ​ന്നി​വ​ ഇ​ട്ടു​വയ്​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് മു​ത​ലാ​യ​വ​യി​ല്‍ നി​ന്ന് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വെ​ള്ളം ഊ​റ്റി​ക്ക​ള​യു​ക.
=​വെള്ളം സം​ഭ​രി​ച്ചു​വെ​ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക ക​ട​ക്കാ​ത്ത വി​ധം മൂ​ടി​വയ്ക്കു​ക. ഇ​തി​നാ​യി അ​ട​പ്പു​ക​ളോ കൊ​തു​കു​വ​ല​യോ അ​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ തു​ണി​യോ ഉ​പ​യോ​ഗി​ക്കാ​ം. ഇ​വ​യി​ലെ​വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞു ഉ​ള്‍​വ​ശം ഉ​ര​ച്ചു​ക​ഴു​കി ഉ​ണ​ക്കി​യ​ശേ​ഷം​വീ​ണ്ടും നി​റ​യ്ക്കു​ക.
=മ​ര​പ്പൊ​ത്തു​ക​ള്‍ മ​ണ്ണി​ട്ടു​മൂ​ടു​ക.വാ​ഴ​പ്പോ​ള​ക​ളി​ലും പൈ​നാ​പ്പി​ള്‍​ചെ​ടി​യു​ടെ പോ​ള​ക​ളി​ലും​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക
=എ​ലി, അ​ണ്ണാ​ന്‍ മു​ത​ലാ​യ ജ​ന്തു​ക്ക​ള്‍​ തു​ര​ന്നി​ടു​ന്ന നാ​ളി​കേ​രം, കൊ​ക്കോ​കാ​യ്ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ക​ത്തി​ച്ചു​ക​ള​യു​ക​യോ കു​ഴി​ച്ചി​ടു​ക​യോ​ചെ​യ്യു​ക.
=റ​ബ​ര്‍​തോ​ട്ട​ങ്ങ​ളി​ല്‍ റ​ബ​ര്‍​പാ​ല്‍ ശേ​ഖ​രി​ക്കു​വാ​ന്‍ വ​ച്ചി​ട്ടു​ള്ള ചി​ര​ട്ട/ ക​പ്പ്എ​ന്നി​വ ക​മ​ഴ്ത്തി​വെ​ക്കു​ക.
=കമുകിൻ തോ​ട്ട​ങ്ങ​ളി​ല്‍​ വീ​ണു​കി​ട​ക്കു​ന്ന പാ​ള ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ശേ​ഖ​രി​ച്ച് ക​ത്തി​ച്ചു​ക​ള​യു​ക.
=ട​യ​ര്‍​ ഡി​പ്പോ​ക​ളി​ലും ഗാ​രേ​ജു​ക​ളി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ട​യ​റു​ക​ള്‍ വെ​ള്ളം വീ​ഴാ​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റിവയ്ക്കു​ക. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ ട​യ​റു​ക​ളി​ല്‍ സു​ഷി​ര​ങ്ങ​ളി​ട്ടോ മ​ണ്ണി​ട്ടു നി​റ​ച്ചോ​ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​തെ നോ​ക്കു​ക.
=മു​ളം​കു​റ്റി​ക​ള്‍​ വെ​ള്ളം​കെ​ട്ടി​നി​ല്‍​ക്കാ​ത്ത​വ​ണ്ണം​ വെ​ട്ടി​ക്ക​ള​യു​ക​യോ​അ​വ​യി​ല്‍ മ​ണ്ണി​ട്ടു മൂ​ടു​ക​യോ ചെ​യ്യു​ക.
=ടാ​ര്‍​പോ​ളി​ന്‍, പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ള്‍​എ​ന്നി​വ​യി​ല്‍​വെ​ള്ളം​കെ​ട്ടി നി​ല്‍ ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക
=മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും​സ​ണ്‍​ഷേ​ഡി​ലും വെ​ള്ളം​കെ​ട്ടി നി​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക
=വീ​ടി​ന്‍റെ പ​രി​സ​ര​ത്തും പു​ര​യി​ട​ങ്ങ​ളി​ലും​ കാ​ണു​ന്ന കു​ഴി​ക​ള്‍​മ​ണ്ണി​ട്ടു​മൂ​ടു​ക. അ​ല്ലെ​ങ്കി​ല്‍​ ചാ​ല്കീ​റി​ വെ​ള്ളം​ വ​റ്റി​ച്ചു​ക​ള​യു​ക.
=ഓ​ട​ക​ളി​ലും ചാ​ലു​ക​ളി​ലും വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി ച​പ്പു​ച​വ​റു​ക​ളും മ​ണ്ണും​മ​റ്റും കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ നീ​ക്കം​ചെ​യ്യു​ക.
=വീ​ടി​നു ചു​റ്റും​ കാ​ണു​ന്ന പാ​ഴ്‌​ച്ചെ​ടി​ക​ള്‍, ച​പ്പു​ച​വ​റു​ക​ള്‍​എ​ന്നി​വ നീ​ക്കം​ചെ​യ്യു​ക.
=കി​ണ​റു​ക​ള്‍, കു​ള​ങ്ങ​ള്‍, ടാ​ങ്കു​ക​ള്‍, ഫൗ​ണ്‍​ണ്‍​ണ്‍​നു​ക​ള്‍, താ​ത്കാ​ലി​ക ജ​ലാ​ശ​യ​ങ്ങ​ള്‍ മു​ത​ലാ​യ​വ​യി​ല്‍ കൂ​ത്താ​ടി​ഭോ​ജി​മ​ത്സ്യ​ങ്ങ​ളാ​യ മാ​ന​ത്തു​ക​ണ്ണി, ഗ​പ്പി, ഗം​ബൂ​സി​യ തു​ട​ങ്ങി​യ​വ​യെ നി​ക്ഷേ​പി​ക്കു​ക.
=ഈ​ഡി​സ് കൊ​തു​കി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ​ക​ല്‍​സ​മ​യ​ത്ത് ഉ​റ​ങ്ങു​ന്ന​വ​ര്‍ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക. കീ​ട​നാ​ശി​നി​യി​ല്‍ മു​ക്കി​യ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം.
=കൊ​തു​കി​നെ അ​ക​റ്റു​വാ​ന്‍ ക​ഴി​വു​ള്ള​ലേ​പ​ന​ങ്ങ​ള്‍ ദേ​ഹ​ത്ത് പു​ര​ട്ടു​ക. ശ​രീ​രം ന​ന്നാ​യി​മൂ​ടി​യി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
=ജ​ന​ല്‍, വാ​തി​ല്‍, വെ​ന്‍റിലേ​റ്റ​ര്‍​ മു​ത​ലാ​യ​വ​യി​ല്‍​ കൊ​തു​കു ക​ടക്കാ​തെ വ​ല ഘ​ടി​പ്പി​ക്കു​ക.