മൂ​ന്നു കട​കളിൽനി​ന്ന് അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​ ക​വ​ര്‍​ന്നു
Saturday, March 6, 2021 1:43 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ചാ പ​ര​മ്പ​ര. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു​ള്ള ര​ണ്ട് വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു ഫാ​ന്‍​സി ക​ട​യി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളി​ലും നി​ന്നാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ന് സ​മീ​പം എ​മ​റാ​ള്‍​ഡ് ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ജ്മീ​ര്‍ ടെ​ക്‌​സ്റ്റൈ​ല്‍​സി​ല്‍ നി​ന്നാ​ണ് 4.8 ല​ക്ഷം രൂ​പ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു ക​ട​ന്നാ​ണ് മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തു​ക ക​വ​ര്‍​ന്ന​ത്.
മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ക​ട​യി​ല്‍ സി​സി​ടി​വി ഉ​ണ്ടെ​ങ്കി​ലും രാ​ത്രി ക​ട​യ​ട​യ്ക്കു​മ്പോ​ള്‍ ഓ​ഫ് ചെ​യ്യാ​റാ​ണ് പ​തി​വ്. ഇ​ത് മ​ന​സ്സി​ലാ​ക്കി​ത്ത​ന്നെ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സ​മീ​പ​ത്തെ മ​റ്റു സി​സി​ടി​വി​ക​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ അ​പ്‌​സ​ര കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഹി​യ ഫാ​ന്‍​സി, വാ​വ വ​സ്ത്ര​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തേ രാ​ത്രി ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഫാ​ന്‍​സി ക​ട​യി​ല്‍ നി​ന്ന് 1000 രൂ​പ​യും വ​സ്ത്ര​ക്ക​ട​യി​ല്‍ നി​ന്ന് 5000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​കെ​ട്ടി​ട​ത്തി​ലെ സി​സി​ടി​വി​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നു പേ​രാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.