ചോ​ര​വീ​ണ മ​ണ്ണി​ൽ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ച്
Saturday, March 6, 2021 1:45 AM IST
ഉ​ദു​മ:​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചോ​ര​വീ​ണ ക​ല്യോ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും അ​ഭി​മാ​ന​പ്ര​ശ്ന​മാ​കു​ന്പോ​ൾ ക​ള​മൊ​രു​ങ്ങു​ന്ന​ത് ജി​ല്ല​യി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന്. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി സി​പി​എം കൈ​യ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന സീ​റ്റാ​ണി​ത്.
മ​ണ്ഡ​ല​ത്തി​ലെ ഉ​റ​ച്ച കോ​ട്ട​ക​ളാ​ണ് സി​പി​എ​മ്മി​ന്‍റെ ക​രു​ത്ത്. ആ​കെ​യു​ള്ള എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ളി​യാ​ർ, ദേ​ലം​പാ​ടി, കു​റ്റി​ക്കോ​ൽ, ബേ​ഡ​ഡു​ക്ക, ഉ​ദു​മ, പ​ള്ളി​ക്ക​ര എ​ന്നീ ആ​റി​ട​ങ്ങ​ളി​ലും സി​പി​എ​മ്മി​നാ​ണ് ഭ​ര​ണം. പു​ല്ലൂ​ർ-​പെ​രി​യ​യി​ൽ കോ​ൺ​ഗ്ര​സും ചെ​മ്മ​നാ​ട് മു​സ്ലിം​ലീ​ഗു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ത​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ഇ​വി​ടെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യം കൂ​ടി​യേ തീ​രൂ.
കോ​ൺ​ഗ്ര​സി​ന് സ്വ​ന്ത​മാ​യി ഒ​രു എം​എ​ൽ​എ പോ​ലു​മി​ല്ലാ​ത്ത ജി​ല്ല എ​ന്ന നാ​ണ​ക്കേ​ട് ഇ​ത്ത​വ​ണ ഉ​ദു​മ​യി​ലൂ​ടെ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് നേ​തൃ​ത്വം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ
1987ൽ ​കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ നേ​ടി​യ 7,845 വോ​ട്ടി​ന്‍റെ അ​ട്ടി​മ​റി​വി​ജ​യം മാ​ത്ര​മാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഇ​വി​ടെ ഓ​ർ​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന ഏ​ക കാ​ര്യം. എ​ന്നാ​ൽ പി​ന്നീ​ട് വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ സി​പി​എം കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്തെ​റി​ഞ്ഞു.
എ​ന്നാ​ൽ 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ നേ​ടി​യ ടി.​സി​ദ്ദി​ഖ് നേ​ടി​യ 835 വോ​ട്ടി​ന്‍റെ ലീ​ഡ് വീ​ണ്ടും കോ​ൺ​ഗ്ര​സി​ന് പ്ര​തീ​ക്ഷ ന​ൽ​കി. അ​താ​ണ് ക​ഴി​ഞ്ഞ​വ​ട്ടം കെ.​സു​ധാ​ക​ര​നെ ഇ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ ഹോം ​ഗ്രൗ​ണ്ട് എ​ന്ന ആ​നു​കൂ​ല്യം മു​ത​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ച കെ.​കു​ഞ്ഞി​രാ​മ​ൻ വി​ജ​യം ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ​തു​ട​ർ​ന്ന് ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ 8,937 എ​ന്ന ത​ക​ർ​പ്പ​ൻ ലീ​ഡ് സ​മ്മാ​നി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും വാ​നോ​ള​മു​യ​രു​ക​യാ​ണ്. എ​ന്നാ​ൽ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ മി​ന്നും പ്ര​ക​ട​നം ഉ​ദു​മ ഒ​രി​ക്ക​ൽ​ക്കൂ​ടി അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന‍​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 72,324ഉം ​എ​ൽ​ഡി​എ​ഫ് 63,387ഉം ​ബി​ജെ​പി 23,786 വോ​ട്ടു​ക​ളു​മാ​ണ് ഇ​വി​ടെ നേ​ടി​യ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് 73,545ഉം ​യു​ഡി​എ​ഫ് 62,867ഉം ​ബി​ജെ​പി 28,184ഉം ​വോ​ട്ടു​ക​ൾ നേ​ടി.
സാ​ധ്യ​ത​ക​ൾ
ര​ണ്ടു ടേം ​പൂ​ർ​ത്തി​യാ​ക്കി​യ സി​റ്റിം​ഗ് എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​ന് ഒ​ര​വ​സ​രം കൂ​ടി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. മു​ൻ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ന്‍റെ പേ​രാ​ണ് ആ​ദ്യം ഉ​യ​ർ​ന്നു​കേ​ട്ടെ​ങ്കി​ലും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പ് മൂ​ലം ര​മേ​ശ​നെ പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ പോ​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. മു​ൻ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ സി.​എ​ച്ച്.​കു​ഞ്ഞ​ന്പു​വി​ന്‍റെ പേ​രി​നാ​ണ് എ​ൽ​ഡി​എ​ഫി​ൽ മു​ൻ​തൂ​ക്കം. വ​നി​ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പ​ത്മാ​വ​തി​ക്ക് ന​റു​ക്ക് വീ​ഴും.സീ​റ്റ് നേ​ടി​യെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലും മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്.നാ​ട്ടു​കാ​ര​നാ​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ​യു​ടെ പേ​രാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.അ​തേ​സ​മ​യം ഇ​ത് പ​തി​വാ​യി ഐ ​ഗ്രൂ​പ്പി​ന് ന​ൽ​കി​വ​രു​ന്ന സീ​റ്റാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽകെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​നെ​യോ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​റി​നെ​യോ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും.